കാസർഗോഡ്: ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ ആണ് മരിച്ചത്. 15 വയസ്സായിരുന്നു.
ഇന്ന് രാവിലെ ശ്വാസ തടസത്തെ തുടർന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
Post Your Comments