Latest NewsKeralaNews

‘മുഖം ആള്‍ക്കുരങ്ങിനെപ്പോലെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു’: എം.എം. മണിയെ ആക്ഷേപിച്ച് കെ. സുധാകരൻ

ഡല്‍ഹി: സി.പി.എം നേതാവ് എം.എം. മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എം.എം. മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍, ബാനര്‍ വച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ്, സുധാകരൻ മണിയ്‌ക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയത്.

‘അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജിനലല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ’, എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാം എന്നല്ല അർത്ഥം: മുംതാസ് മൻസൂരി സമർപ്പിച്ച ഹർജി തള്ളി

അതേസമയം, സംഭവത്തില്‍ ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മറ്റി ഖേദം പ്രകടിപ്പിച്ചതായി മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസ്സുമാണെന്ന് സുധാകരൻ മറുപടി പറഞ്ഞു. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ജയരാജന്റെ ഇന്‍ഡിഗോ ബഹിഷ്‌കരണം ജാഡയാണെന്നും വിമാനത്തില്‍ വലിയ ആക്രമണം കാണിച്ചത് ജയരാജനാണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ വാദങ്ങള്‍ അന്വേഷണ സമിതി തള്ളിയതായും, വിമാനത്തിലെ പ്രതിഷേധം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതല്ലെന്നും സുധാകരൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button