KottayamKeralaLatest News

കോട്ടയത്ത് മസാജിം​ഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം: പെൺകുട്ടികൾക്ക് മണിക്കൂറിന് 3000 രൂപ, പോലീസ് റെയ്ഡ്

ക്രോസ് മസാജിംഗാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞായിരുന്നു പ്രവർത്തനം.

കോട്ടയം: കോട്ടയം മണർകാട് മസാജിം​ഗ് സെന്ററിൽ പോലീസ് റെയ്ഡ്. മണിക്കൂറിന് മൂവായിരം രൂപ ഈടാക്കി പെൺകുട്ടികളെ ലൈം​ഗിക ബന്ധത്തിന് നൽകുന്നു എന്ന വാർത്തകളെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. ക്രോസ് മസാജിംഗ് എന്ന പേരിൽ കോട്ടയം നഗരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് ആളെ ക്ഷണിച്ചാണ് കച്ചവടം നടത്തുന്നത്. ക്രോസ് മസാജിംഗാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞായിരുന്നു പ്രവർത്തനം.

പരസ്യത്തിലെ നമ്പർ എറണാകുളത്തെ ഓഫിലേതാണെന്നാണ് പറയുന്നത്. ഈ നമ്പറിൽ ബന്ധപെടുന്നവരെ കോട്ടയം മണർകാട് കാവുംപടിയിലുള്ള ഓഫീസിൽ നിന്ന് വിളിക്കുന്നതാണ് പതിവ് എന്ന് മീഡിയ മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഫോണിൽ ബന്ധപ്പെടുന്ന ആളോട് പണത്തിന്റെ കാര്യവും എവിടെ ഏതു സമയം എത്തണമെന്നും കൃത്യമായി പറയും. കാവുംപടിയിൽ മോർ സൂപ്പർ മാർക്കറ്റിന് അടുത്ത്, ബെസ്റ്റ് ബേക്കറിയുടെ മുകളിൽ രണ്ടാം നിലയിൽ ആയൂർ പഞ്ചകർമ്മ എന്നാണ് സ്ഥാപനത്തിൻ്റെ പേര്. ഈ സ്ഥാപനത്തിന്റെ മറവിലാണ് അനാശ്യാസ പ്രവർത്തനം നടത്തിയിരുന്നത്.

മണിക്കൂറിന് മൂവായിരം രൂപ ചാർജ് ചെയ്തിരുന്ന ഇവർ 20, 22 വയസുള്ളവ പെൺകുട്ടികളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എറണാകുളം തൃശൂർ ജില്ലയിലുള്ളവരാണ്. ഇന്ന് വന്നാൽ 2500 രൂപയ്ക്ക് ചെയ്ത് തരാം. 500 രൂപ ഡിസ്കൗണ്ടുണ്ട് എന്നെല്ലാം പറഞ്ഞ് പലരെയും ഇവർ ബന്ധപ്പെട്ടിരുന്നു. ഒരു ഓൺലൈൻ മാധ്യമം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ റെയ്ഡ് പൂർത്തിയായ ശേഷമേ പറയാൻ കഴിയൂ എന്നും മണർകാട് പൊലീസ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button