KeralaLatest NewsNews

‘ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാള്‍’: കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇ.പി ജയരാജന്‍

വിമാനത്തില്‍ ഭയങ്കര ചാര്‍ജാണ് ഈടാക്കുന്നത്, ട്രെയിനാണ് ആദായകരം: ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടിക്കും: പുതിയ പ്രസ്താവന ഇറക്കി വീണ്ടും ഇ.പി

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രാവിലക്ക് നേരിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ട്രെയിനില്‍ കണ്ണൂരിലേക്കു തിരിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജന്‍ അറിയിച്ചു. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം

‘എന്നെ മൂന്നാഴ്ചത്തേയ്ക്കു വിലക്കിയത് നിയമവിരുദ്ധമായാണ്. കമ്പനി തെറ്റായ നിലപാടാണ് സ്വീകരിച്ചത്. ഞാന്‍ ആരാണെന്നു പോലും അറിയാതെയാണ് ചിലര്‍ വിധിച്ചത്. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനില്‍ പോകണം. ഇന്‍ഡിഗോ പൂട്ടണോ എന്ന് ആളുകള്‍ തീരുമാനിക്കട്ടെ. വിമാനത്തില്‍ ഭയങ്കര ചാര്‍ജാണ് ഈടാക്കുന്നത്. ട്രെയിനാണ് ആദായകരം.

നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുടെ ഒരു വിമാനത്തിലും യാത്ര ചെയ്യില്ല. ഇതു കേള്‍ക്കുന്ന നിരവധി ആളുകള്‍ സ്വമേധയാ ഇന്‍ഡിഗോയെ ബഹിഷ്‌കരിക്കും. ചിലപ്പോള്‍ കമ്പനി തന്നെ തകര്‍ന്നു പോകും. എന്റെ ഒരു പൈസയും ഈ കമ്പനിക്കു കൊടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല.’- ഇ.പി ജയരാജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button