KozhikodeLatest NewsKeralaNattuvarthaNews

തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ അ​മ​ൽ പ​ച്ചാ​ടി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ അ​മ​ൽ പ​ച്ചാ​ടി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഇ​വ​രി​ൽ ഒ​രാ​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ​യാ​ൾ വെ​ള്ള​ത്തി​ൽ ഒഴുക്കിൽപ്പെടുകയായിരുന്നു. തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പ്രവേശനം നിരോധിച്ചിരുന്നു. ഇത് അവ​ഗണിച്ചാണ് യുവാക്കൾ ഇവിടെയെത്തിയത്.

Read Also : എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ

ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​ത് തെ​ര​ച്ചി​ലി​ന് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button