അബുദാബി: ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി. 250,000 ദിർഹമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ജോലിക്കിടെ പൈപ്പ് വീണ് ജീവനക്കാരന് പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
തൊഴിലാളിയുടെ അശ്രദ്ധയുടെ ഫലമായാണ് പരിക്കേറ്റതെന്നും അതിനാൽ നഷ്ടപരിഹാരം അർഹിക്കുന്നില്ലെന്നുമായിരുന്നു തൊഴിൽ സ്ഥാപനത്തിന്റെ നിലപാട്. എന്നാൽ, കമ്പനിയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടെന്നും സൈറ്റിലെ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയും സുരക്ഷാ നടപടികളും നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
തുടർന്നാണ് കോടതി തൊഴിലാളിയ്ക്ക് അനുകൂലമായി വിധി പ്രസ്താവം നടത്തിയത്.
Read Also: ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും: ഷാഫി പറമ്പിൽ
Post Your Comments