Latest NewsNewsInternationalOmanGulf

പ്രവാസികൾക്ക് തിരിച്ചടി: ഒമാനിൽ 200 ഓളം തസ്തികളിൽ സ്വദേശിവത്കരണം

മസ്‌കത്ത്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം. 200 ഓളം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി ഒമാൻ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ മന്ത്രി ഡോ മഹദ് ബിൻ സൈദ് ബഔവിനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് പുതിയ ഉത്തരവ് തിരിച്ചടിയാകും.

Read Also: ‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ

അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ/മാനേജർ, എച്ച്ആർ ഡയറക്ടർ/മാനേജർ, ഡയറക്ടർ ഓഫ് റിലേഷൻസ് ആന്റ് എക്സറ്റേണൽ കമ്യൂണിക്കേഷൻസ്, ഡയറക്ടർ/മാനേജർ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്‌മെന്റ് ഡയറക്ടർ/മാനേജർ, ഫോളോഅപ്പ് ഡയറക്ടർ/മാനേജർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഡയറക്ടർ/മാനേജർ ഓഫ് അഡ്മിഷൻ ആന്റ് രജിസ്ട്രേഷൻ, സ്റ്റുഡൻസ് അഫേഴ്സ് ഡയറക്ടർ/മാനേജർ, കരിയർ ഗൈഡൻസ് ഡയറക്ടർ/മാനേജർ, ഇന്ധന സ്റ്റേഷൻ മാനേജർ, ജനറൽ മാനേജർ, എച്ച് ആർ സ്പെഷ്യലിസ്റ്റ്, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ, വർക്ക് കോൺട്രാക്ട് റഗുലേറ്റർ, സ്റ്റോർ സൂപ്പർവൈസർ, വാട്ടർ മീറ്റർ റീഡർ, ട്രാവലേഴ്സ് സർവ്വീസസ് ഓഫീസർ, ട്രാവൽ ടിക്കറ്റ് ഓഫീസർ, ബസ് ഡ്രൈവർ/ടാക്സി കാർ ഡ്രൈവർ തുടങ്ങിയ തസ്തികകളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്. അതേസമയം, പുതിയ ഉത്തരവ് എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Read Also: ‘ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ’: രാജിവെയ്ക്കുമ്പോള്‍ ‘ക്യാപ്സ്യൂള്‍’ ആയി ഉപയോഗിക്കാമെന്ന് ബല്‍റാം

shortlink

Related Articles

Post Your Comments

Related Articles


Back to top button