മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംനേടി. എന്നാൽ, ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. ഏകദിന പരമ്പരയിലെ അവസാന മത്സരം മാഞ്ചസ്റ്ററിലാണ് നടക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 19 ഓവറിൽ 86 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ്.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് ഇംഗ്ലീഷ് സൂപ്പർ താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ(0), ജോ റൂട്ട്(0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും സിറാജ് മടക്കി.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41), സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍, ഹര്‍ദ്ദിക് പാണ്ഡ്യയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി.
Read Also:- കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
ഇംഗ്ലണ്ട് ടീം: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്ലി.
ഇന്ത്യ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ.
Post Your Comments