ErnakulamKeralaLatest NewsNews

‘സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണ്’

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ് കുഞ്ഞില മസിലമണി, കെ.കെ. രമ, ആനി രാജ എന്നിവരെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന്, എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഓൺലൈൻ റമ്മിയ്ക്ക് അടിമ: 20 ലക്ഷത്തോളം രൂപയുടെ ബാധ്യത, പൊലീസുകാരൻ സ്വയം വെടിവെച്ച്​ മരിച്ചു

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ…കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല…അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..

അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button