മൂവാറ്റുപുഴ: പുഴയിൽ കുളിക്കുന്നതിനിടെ കാൽ തെന്നി ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകരായത് മൂവാറ്റുപുഴ അഗ്നിരക്ഷാസേന. കിഴക്കേക്കര സ്വദേശിനിയായ ലൈല ഷാജഹാൻ (38) ആണ് ഒഴുക്കിൽപ്പെട്ടത്.
ഇന്നലെ രാവിലെ ആറരയോടെയാണ് വീട്ടമ്മ അപകടത്തിൽപ്പെട്ടത്. കിഴക്കേക്കരയിലെ കോളനികടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.
Read Also : പ്രവാസികൾക്ക് തിരിച്ചടി: ഒമാനിൽ 200 ഓളം തസ്തികളിൽ സ്വദേശിവത്കരണം
കടവിലുണ്ടായിരുന്നവർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന്, രണ്ട് കിലോമീറ്ററോളം ഒഴുക്കിൽപ്പെട്ടുപോയ വീട്ടമ്മയെ കാവുങ്കര തൊണ്ടിക്കടവിൽ നിന്നുമാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തുടർന്ന്, ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ ഓഫീസർ എം.വി. ബിനോജ്, ഫയർമാൻമാരായ സിദ്ധിഖ് ഇസ്മയിൽ, മുകേഷ് അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Post Your Comments