കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ ദിവസം വെളുപ്പിന് 2.36നു ഭൂമിക്കടിയിൽ 8 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്നതിനാൽ പലരും ഭൂചലനത്തിന്റെ പ്രകമ്പനം അറഞ്ഞിരുന്നില്ല.
Post Your Comments