പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. നെന്മാറ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ഇയാളുടെ കീഴിൽ നൃത്തം അഭ്യസിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
Read Also : കുരങ്ങ് പനി: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചതായി വീണാ ജോർജ്
നൃത്തവിദ്യാലയത്തിൽ വെച്ച് കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഡിപ്പിച്ചുവെന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments