Latest NewsNewsIndiaTechnology

പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

ഡിജിറ്റൽ മീഡിയകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആദ്യ ഘട്ടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022 (Press Registration and Periodical Bill 2022) പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൺസൂൺ സെക്ഷനിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ലിസ്റ്റിലാണ് ഈ ബിൽ ഉൾപ്പെട്ടിട്ടുള്ളത്. പത്രങ്ങൾക്ക് തുല്യമായി ഡിജിറ്റൽ ന്യൂസ് പോർട്ടലുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മന്ത്രിസഭയുടെ നിർദ്ദേശം. റിപ്പോർട്ടുകൾ പ്രകാരം, ഈ ബില്ലിന് ഉടൻ തന്നെ അംഗീകാരം ലഭിക്കും. ബിൽ നിലവിൽ വന്നാൽ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും രാജ്യത്തെ ഡിജിറ്റൽ മീഡിയകൾ.

1867- ലെ പ്രസ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് നിയമത്തിന് പകരമായിരിക്കും ഈ ബിൽ. നിലവിൽ, ഡിജിറ്റൽ ന്യൂസ് പോർട്ടലുകളുടെ രജിസ്ട്രേഷന് പ്രത്യേക മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ ഇല്ല. എന്നാൽ, പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ നിലവിൽ വരുന്നതോടെ, ഡിജിറ്റൽ വാർത്താ പ്രസാധകർ രജിസ്ട്രേഷന് അപേക്ഷിക്കണം. നിയമം പ്രാബല്യത്തിൽ വന്ന് 90 ദിവസത്തിനകമാണ് രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കേണ്ടത്.

Also Read: പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

ഡിജിറ്റൽ മീഡിയകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആദ്യ ഘട്ടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡിജിറ്റൽ മീഡിയയിലെ സംസാര സ്വാതന്ത്രത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button