ന്യൂഡല്‍ഹി: കേന്ദ്രവും ബംഗാളും പരസ്പരം വടംവലി മുറുകുമ്പോൾ പശ്ചിമ ബംഗാളില്‍ ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച അദ്ദേഹം, പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ ആക്രമിച്ചതിലൂടെ സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതന്ന് തെളിഞ്ഞതായും അത്തേവാലെ പറഞ്ഞു.
Read Also: ഉത്തരവ് നടപ്പായില്ല; ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി ഇല്ല
എന്നാൽ സംസ്ഥാനം ഉടന്‍ വലിയ മാറ്റത്തിന് വേദിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തും. കേന്ദ്രമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനം വളരെ പ്രധാനമാണ്. ബംഗാള്‍ രാഷ്ട്രീയം ഉടന്‍ മാറും. നിരവധി തൃണമൂല്‍ നേതാക്കള്‍ അമിത് ഷായുടെ സന്ദര്‍ശനത്തോടെ ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ നേതൃത്വം മാറണമെന്നാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും അത്തേവാലെ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ബംഗാളില്‍ വ്യക്തമായ സാന്നിധ്യമാകും. നാലുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments