ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം : പ്രതി പിടിയിൽ

മേ​മ​ല പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം സു​രേ​ഷ് കു​മാ​റി(48)നെ​യാ​ണ് വി​തു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ പൊലീസ് പിടിയിൽ. മേ​മ​ല പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം സു​രേ​ഷ് കു​മാറി (48)നെ​യാ​ണ് വി​തു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യും പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വും പ്ര​തി​യും കു​ട്ടി​യു​ടെ വീ​ട്ടി​ലി​രു​ന്ന് നി​ര​ന്ത​രം മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യോ​ട് പ​ല ത​വ​ണ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​രു​ന്നു.

Read Also : സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം: സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും

കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം പുറത്ത​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ സം​ര​ക്ഷ​ണ​ത്തി​നാ​യി സി​ഡ​ബ്ല്യു​സിയി​ലേക്കു മാറ്റി.

വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ വി​നോ​ദ് എ​ന്നി​വ​രാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button