ജിദ്ദ: വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂവെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ഇക്കാര്യം അറിയിച്ചത്. ഒപെക് അംഗങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും ഉത്പാദനം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
Read Also: സ്‌കൂട്ടർ യാത്രയ്ക്കിടെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
തന്റെ രാജ്യത്തേക്കും കൂടുതൽ എണ്ണ എത്തിക്കാൻ, തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രി നിലപാട് അറിയിച്ചത്. അതേസമയം, വിപണിയിലേക്കും സുസ്ഥിരമായ ആഗോള ഊർജ വിപണിയിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധത സൗദിയും അമേരിക്കയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി ആഗോള എണ്ണ വിപണിയെ സന്തുലിതമാക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അമേരിക്ക സ്വാഗതം ചെയ്യുകയും ചെയ്തു.
Post Your Comments