ബെംഗളൂരു: തിരക്കുള്ള റോഡിലൂടെ പോകുന്ന സ്‌കൂട്ടറിലിരുന്ന് ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡെഡ്‌ലൈനു മുമ്പ് ജോലി തീർക്കാൻ ശ്രമിക്കുകയാണ് ആ യുവാവെന്നും ഇത് ബെംഗളൂരുവിന്റെ നല്ല അവസ്ഥയെയാണോ അതോ മോശം അവസ്ഥയെയാണോ കാണിക്കുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു. ബെംഗളൂരുവിലെ ഒരു മേൽപാലത്തിൽവച്ച് പാതിരാത്രിയോടെ എടുത്തതെന്നു കരുതപ്പെടുന്ന ചിത്രമാണിത്.
ഏറെ അപകടസാധ്യതയുള്ള യാത്രയുടെ ചിത്രം വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. നിരവധിപ്പേർ യുവാവിനെ വിമർശിച്ചും പിന്തുണച്ചും രംഗത്ത് വന്നു. ഡെഡ്‌ലൈനുകൾ ജീവിതമോ മരണമോ ആയി കണക്കാക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ചിലർ മുന്നറിയിപ്പ് നൽകുന്നു. ജീവനക്കാർക്കും ജൂനിയർമാർക്കും ഡെഡ്‌ലൈൻ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കാൻ മറ്റുചിലർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.
Post Your Comments