ErnakulamLatest NewsKeralaNews

ക്യൂആർ കോഡ് ബോർഡ് മാറ്റി തട്ടിപ്പ്: യുവാവ് പിടിയിൽ, കണ്ടെടുത്തത് നിരവധി ക്യൂആർ കോഡ് ബോർഡുകൾ

കൊച്ചി: ക്യു ആർ കോഡ് ബോർഡ് മാറ്റി മറ്റൊന്ന് സ്ഥാപിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ ഹോട്ടലിലെ ക്യൂ ആർ കോഡ് ബോർഡ് മാറ്റി സ്വന്തം ക്യൂ ആർ കോ‌ഡ് ബോർഡ് വച്ചിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൊച്ചി മുണ്ടംവേലി കാട്ടുനിലത്തിൽ വീട്ടിൽ മിഥുനാണ് പൊലീസിൻ്റെ പിടിയിലായത്.

എറണാകുളം തോപ്പുംപടി പോസ്റ്റ് ജംഗ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിലാണ് മിഥുൻ തട്ടിപ്പു നടത്തിയത്. ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന ക്യൂ ആർ കോഡ് ബോർഡ് മാറ്റി മിഥുൻ സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് ബോർഡ് വയ്ക്കുകയായിരുന്നു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ തോപ്പുംപടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ

ജൂൺ ആറിന് രാത്രി 11 മണിയോടെ അറബിക് ഖാന ഹോട്ടലിൽ മിഥുൻ ആഹാരം കഴിക്കാൻ എത്തിയിരുന്നു. ഹോട്ടലിൽ കുറച്ചു കസ്റ്റമേഴ്സ് മാത്രമേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. ആഹാരം കഴിച്ചു കഴിഞ്ഞശേഷം പ്രതി ക്യാഷ് കൗണ്ടറിന് അടുത്തെത്തി. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ക്യാഷ് കൗണ്ടറിലെ മേശയിൽ ഇരുന്ന ക്യു ആർ കോഡ് ബോർഡ് എടുത്തുമാറ്റി, പകരം തൻ്റെ കയ്യിൽ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ക്യു ആർ കോഡ് ബോർഡ്  സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പണം നൽകിയ പ്രതി സ്ഥലം കാലിയാക്കി.

ഇതിന് പിന്നാലെ ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ട് കുടുംബങ്ങൾ ക്യാഷ് കൗണ്ടറിലെത്തി ക്യു ആർ കോഡ് സ്കാൻ ചെയ്ത് ബില്ല് അടച്ചു. ഫോണിൽ പണം വരാത്തത് നെറ്റ് വർക്കിൻ്റെ പ്രശ്നമാണെന്നു കരുതി ഹോട്ടൽ അധികൃതർ സംഭവം ഗൗരവമായി എടുത്തില്ല. എന്നാൽ, മൂന്നാമത് പണം നൽകാനെത്തിയ വ്യക്തി, ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനിടയിൽ അത് മറിഞ്ഞു വീണു. ഇത് തിരികെ സ്ഥാപിക്കുമ്പോഴാണ് ബോർഡ് മാറിയ വിവരം ഹോട്ടൽ അധികൃതർ ശ്രദ്ധിക്കുന്നത്.

പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം

കടയിലുണ്ടായിരുന്ന വെള്ള നിറത്തിലുള്ള ബോർഡിന് പകരം പ്രതി കൊണ്ട് വച്ചിട്ട് പോയത് ചുവന്ന നിറത്തിലുള്ളതായിരുന്നു. കടയിൽ നേരത്തെയുണ്ടായിരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ വഴി പണമയക്കാമായിരുന്നു. എന്നാൽ, പ്രതി കൊണ്ട് വെച്ചത് ആമസോൺ വഴി പണം അയയ്ക്കുന്ന ക്യു ആർ കോഡ് ബോർഡ് ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പക്കൽ നിന്നും നിരവധി ക്യു ആർ കോഡ് ബോർഡുകൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button