Latest NewsIndiaNews

തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്ത് സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്‌ത് വോട്ട് നേടുന്ന സംസ്കാരം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്‌ത് വോട്ട് ശേഖരിക്കുന്ന സംസ്‌കാരത്തിനെതിരെ പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, ഇത് രാജ്യത്തിന്റെ വികസനത്തിന് വളരെ അപകടകരമാണെന്നും പറഞ്ഞു.

‘ഈ സംസ്കാരം രാജ്യത്തിന്റെ വികസനത്തിന് വളരെ അപകടകരമാണ്. ഇത്തരം സംസ്കാരമുള്ളവർ ഒരിക്കലും നിങ്ങൾക്കായി പുതിയ എക്സ്പ്രസ് വേകളോ പുതിയ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിർമ്മിക്കില്ല. ഈ ചിന്തയെ നമ്മൾ ഒരുമിച്ച് തോൽപ്പിക്കണം, രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഇത്തരം സംസ്കാരം നീക്കം ചെയ്യണം,’ പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ

296 കിലോമീറ്റർ ദൂരമുള്ള ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വികസനവും വളർച്ചയും ഉയർത്തുക എന്ന ആശയത്തോടെയാണ് സർക്കാർ എന്തെങ്കിലും തീരുമാനം എടുക്കുകയും നയങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ദോഷം ചെയ്യുന്നതും രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതുമായ എന്തും അകറ്റി നിർത്തണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button