കോലഞ്ചേരി: പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനയുടെ കൃത്യമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ പുലർച്ചെ 4.15 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. കൊച്ചി ധനുഷ്കോടി ദേശീയ പാതയോടു ചേർന്നുള്ള കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലുള്ള സിസിഎം ഫ്യുവൽസ് പമ്പിൽ ആണ് തീപിടിച്ചത്. പമ്പിനു മുന്നിലൂടെ രാവിലെ ചൂണ്ടയിടാൻ പോയ ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടൻ തന്നെ ഇവർ പുത്തൻകുരിശ് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് അഗ്നിരക്ഷാ സേനയെ വിളിക്കുകയുമായിരുന്നു.
Read Also : ക്ലോസ്ട്രോഫോബിയ ഉള്ളവർ ഈ സിനിമ കാണരുതെന്ന് അണിയറ പ്രവർത്തകർ: എന്താണ് ക്ലോസ്ട്രോഫോബിയ?
റൂമിലുണ്ടായിരുന്ന ഫർണീച്ചറുകളും മറ്റു സാധന സാമഗ്രികളോടുമൊപ്പം ഓഫീസിനകത്തെ സിസി ടിവി യൂണിറ്റ്, എൻജിൻ ഓയിലുകൾ, എൻജിൻ കൂളന്റുകൾ എന്നിവയും ഓഫീസ് രേഖകളും കത്തിനശിച്ചു. 5 ലിറ്റർ ഗ്യാസ് സിലിണ്ടർ കുറ്റികൾ ഇതിനോടൊപ്പം ഉണ്ടായിരുന്നെങ്കിലും ഇവ സുരക്ഷിതമായിരുന്നു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ടു യൂണിറ്റ് വാഹനമെത്തിയാണ് തീ പൂർണമായും അണച്ചത്. അതേസമയം, തീപിടിക്കുവാനുള്ള കാരണം വ്യക്തമല്ല.
Post Your Comments