തിരുവനന്തപുരം: 35 വര്‍ഷം എംഎല്‍എയും പൊതു പ്രവര്‍ത്തകനുമായ തന്നെ കാണാന്‍ സ്വപ്നയ്ക്ക് വന്നു കൂടെ. അതിലെന്താണ് തെറ്റെന്ന് പി.സി ജോര്‍ജ്. ‘ പൊതുപ്രവര്‍ത്തകരെ കാണാന്‍ എല്ലാ തുറയിലുള്ളവരും വരാറുണ്ട്. തനിക്കും സ്വപ്നയ്ക്കും സംസാരിച്ചു കൂടേ? അതെങ്ങനെ സര്‍ക്കാരിനെതിരെ ഗൂഢാലോചനയാകും?
അതെങ്ങനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാകും? പൊതുസേവകരുടെ നല്ലതും ചീത്തയും ജനങ്ങളും അറിയണം. സ്വപ്ന എന്നോട് വന്ന് സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍, മാധ്യമങ്ങള്‍ വഴി പൊതുജനസേവകരുടെ നല്ലതും ചീത്തയും അറിയട്ടെ എന്ന് സ്വപ്നയോട് പറഞ്ഞത്. അത് ഗൂഢാലോചന അല്ല’, പി.സി ജോര്‍ജ് പറയുന്നു.
‘ആരോപണം കളവാണെങ്കില്‍ അപകീര്‍ത്തി കേസ് കൊടുക്കാതെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഈ യുഗത്തില്‍ വിമര്‍ശന സ്വാതന്ത്ര്യത്തില്‍ മേലുള്ള കടന്നുകയറ്റമാണ് കേസ്. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. റഷ്യയില് സ്റ്റാലിനെ വിമര്‍ശിച്ചവര്‍ക്ക് എതിരെ കേസ് എടുത്ത് ജയിലില്‍ അടച്ചിട്ടില്ല. പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി എന്നിവരെ വിമര്‍ശിച്ചിട്ടും എം.ഒ.മത്തായിയെ ജയിലിലടച്ചിട്ടില്ല’ പി.സി ജോര്‍ജ് ചൂണ്ടിക്കാണിച്ചു.
Post Your Comments