
കോന്നി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡിൽ നിന്നു തെന്നി മാറി. പത്തനംതിട്ടയിൽ നിന്നും പുനലൂരിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. അടുത്ത കാലത്ത് നിർമാണം നടത്തിയ പിഎം റോഡിൽ കോന്നി പുളിമുക്കിൽ ആണ് അപകടം നടന്നത്.
Read Also : പത്തനാപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു
അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണംവിട്ട് തെന്നി മാറുകയായിരുന്നുവെന്ന് പറയുന്നു. റോഡിനു കുറുകെ തെന്നി മാറി ബസ് നിൽക്കുകയായിരുന്നു.
Post Your Comments