കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെയുളള യാത്രക്കാരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സർവീസ് ആരംഭിച്ച് അഞ്ചുവർഷത്തിനിടയിലാണ് 6 കോടി യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. 2017 ജൂണിലാണ് മെട്രോ യാത്ര തുടങ്ങിയത്. 2022 ജൂലൈ 14 വരെയുള്ള കണക്കുകൾ പ്രകാരം, 6,01,03,828 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
കോവിഡ് വ്യാപനം വന്നതോടെ കുറച്ച് മാസങ്ങളോളം സർവീസ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. സർവീസ് മുടങ്ങിയില്ലായിരുന്നെങ്കിൽ വളരെ മുമ്പേ തന്നെ യാത്രക്കാരുടെ എണ്ണം 6 കോടി പിന്നിടുമായിരുന്നു.
Also Read: റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച ? ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും
2021 ഡിസംബർ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ആറ് കോടിയിലേക്ക് എത്തിയത്. പ്രതിദിനം ഏകദേശം 65,000 യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്.
Post Your Comments