
കാസർഗോഡ്: ശക്തമായ കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റ (13)യാണ് മരിച്ചത്.
ശനിയാഴ്‌ച പകൽ രണ്ടോടെ വീട്ടുപറമ്പിലാണ് അപകടം നടന്നത്. പിതാവിനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ ഒടിഞ്ഞു വീഴുകയായിരുന്നു. ഷോണിനെ കാണാതെ തിരച്ചിൽ നടത്തിയപ്പോൾ തെങ്ങുകൾക്കടിയിൽ കിടക്കുന്നതാണ് കണ്ടത്.
Read Also : ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ബീച്ചിലെ വിനോദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ഉടൻ തന്നെ കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലും തുടർന്ന്, പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
കയ്യാർ ഡോൺബോസ്‌കോ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: അനിത. സഹോദരി: സോണൽ. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഞയറാഴ്‌ച വൈകിട്ട് നാലിന് ചേവാർ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
Post Your Comments