കോവിഡ് കേസുകൾ രൂക്ഷമായതോടെ ചൈനീസ് നഗരങ്ങൾ ലോക്ഡൗണിലായത് സമ്പത്ത് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഇത്തവണയും ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ, സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞു. ഏപ്രിൽ- ജൂൺ മാസങ്ങളിൽ സമ്പദ് വളർച്ച 0.4 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്.
കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ വിപണി പഴയതുപോലെ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ, പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ചൈനയിലെ വാണിജ്യ നഗരങ്ങൾ മിക്കവയും ലോക്ഡൗണിലായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ തുറമുഖമായ ഷിങ്ഹായ് അടക്കം നിരവധി നഗരങ്ങൾ ലോക്ഡൗണിന്റെ പരിധിയിലായി.
Also Read: ഫെഡറൽ ബാങ്ക്: ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം
ജനുവരി- മാർച്ച് കാലയളവിൽ 1.3 ശതമാനമാണ് വളർച്ച കൈവരിച്ചത്. അതിനാൽ, ഈ വർഷത്തെ സമ്പദ് വളർച്ച 5.5 ശതമാനം ആയിരിക്കുമെന്ന് ചൈനീസ് ഭരണകൂടം വിലയിരുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ ഈ ലക്ഷ്യം നേടാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments