Latest NewsNewsBeauty & StyleLife StyleHealth & Fitness

ബ്ലാക്ക് ഹെഡ്‌സ് നീക്കാന്‍ ചെറുനാരങ്ങയും മു‍ട്ടയും

മുഖസൗന്ദര്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. ഓയിന്റ്‌മെന്റുകളും ലേസര്‍ ഉള്‍പ്പെടെയുള്ള പല വഴികളും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, ബ്ലാക്ക് ഹെഡ്‌സ് നീക്കാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങാനീര്. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക്ക് ഹെഡ്‌സുള്ളിടങ്ങളില്‍ ഉരസുക. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക്ക് ഹെഡ്‌സ് കൂടുതലുണ്ടാകാന്‍ സാധ്യത.

Read Also : ക​ന​ത്ത മ​ഴ : ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ മു​ങ്ങി​മ​രി​ച്ചു

കൂടാതെ, ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക്ക് ഹെഡ്‌സുണ്ടെങ്കില്‍ സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും.

മുട്ടവെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക്ക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക്ക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button