KeralaLatest NewsNews

ദത്ത് വിവാദം: വീണ്ടും ആരോപണവുമായി അനുപമ അജിത്ത്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വീണ്ടും ആരോപണവുമായി പരാതിക്കാരിയായ അനുപമ അജിത്ത്. കേസിലെ കുറ്റക്കാർക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അനുപമ ആരോപിച്ചു. കുഞ്ഞിനെ തിരിച്ച് കിട്ടിയെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കുന്നില്ലെന്ന് അനുപമ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, നടപടി ഉണ്ടാകുന്നത് വരെ പോരാടുമെന്നും അനുപമ പറയുന്നു.

വകുപ്പ്തല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ട് എട്ട് മാസം പിന്നിടുകയാണ്. എന്നിട്ടും കുറ്റക്കാർക്കെതിരെ നടപടി വൈകുന്നുവെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ അവരെ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിക്കുന്നു

അനുപമയുടെ സമ്മതമില്ലാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയത്. കേസിൽ ശിശുക്ഷേമസമിതിക്കും ചൈൾഡ് വെൽഫെയർ കമ്മിറ്റിക്കും വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എട്ടുമാസം മുമ്പാണ് റിപ്പോർട്ട് നൽകിയത്. കുഞ്ഞിനെ തിരിച്ച് കിട്ടാൻ അനുപമ മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. ഇതേ തുടർന്ന് സർക്കാർ കുഞ്ഞിനെ തിരികെ നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button