ഉപയോക്താക്കൾക്കായി നിരവധി അപ്ഡേറ്റുകൾ വാട്സ്ആപ്പ് ഒരുക്കാറുണ്ട്. ഇത്തരത്തിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇത്തവണ സ്റ്റാറ്റസുകളിലാണ് പുതിയ പരീക്ഷണം നടത്തുന്നത്.
നിലവിൽ, ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റുകൾ എന്നിവയെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയും. എന്നാൽ, ഉപയോക്താക്കൾക്ക് വോയിസ് നോട്ടുകൾ സ്റ്റാറ്റസുകളിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഈ സംവിധാനമാണ് പുതുതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. സാധാരണ വോയിസ് നോട്ടുകൾ അയക്കുന്നതുപോലെ വോയിസ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ കഴിയും.
പുതിയ അപ്ഡേറ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാൽ, ഗാനങ്ങളോ, മറ്റ് ശബ്ദ ശകലങ്ങളോ പങ്കുവെക്കാൻ കഴിയുമോയെന്ന കാര്യം വ്യക്തമല്ല.
Post Your Comments