Latest NewsUAENewsInternationalGulf

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍

രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ കാറ്റിനും സാധ്യതയുണ്ട്.

മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശം പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button