Latest NewsIndiaNewsBusiness

എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു

പുതുക്കിയ നിരക്കുകൾ ജൂലൈ 15 മുതലാണ് പ്രാബല്യത്തിൽ ആകുന്നത്

വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംസിഎൽആർ 10 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, എംസിഎൽആർ 0.10 ശതമാനമായി. നിരക്കുകൾ ഉയർത്തിയതോടെ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയെ സാരമായ രീതിയിൽ ബാധിക്കും. പുതുക്കിയ നിരക്കുകൾ ജൂലൈ 15 മുതലാണ് പ്രാബല്യത്തിൽ ആകുന്നത്.

എംസിഎൽആർ വർദ്ധിപ്പിച്ചതോടെ, വിവിധ കാലയളവിലെ വായ്പകളുടെ ഇഎംഐകൾ ഉയരും. പുതുക്കിയ നിരക്ക് പ്രകാരം, ഒരു വർഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 7.50 ശതമാനമാണ്. മുൻപ് 7.40 ശതമാനം ആയിരുന്നു. ആറുമാസം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 7.35 ശതമാനത്തിൽ നിന്നും 7.45 ശതമാനമായി വർദ്ധിപ്പിച്ചു. രണ്ട് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായും, മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായും ഉയർത്തി.

Also Read: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button