റിയാദ്: സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും റിയാദിലേക്കെത്തിയ വ്യക്തിയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: തർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി: വ്യാപക വിമർശനം
രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ആരും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.
Read Also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്
Post Your Comments