
കുന്നംകുളം: കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് വീണ്ടും കിണറ്റിൽ ചാടി. തുറക്കുളം മത്സ്യ മാർക്കറ്റിന് സമീപം ആണ് സംഭവം. ഇവിടുത്തെ കിണറ്റിലാണ് ആദ്യം യുവാവ് ചാടിയത്.
കിണറ്റിൽ നിന്ന് പുറത്തെടുത്ത യുവാവിനെ ഫയർഫോഴ്സും ആംബുലൻസ് ജീവനക്കാരും ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട് ബസ്സ്റ്റാൻഡിനു സമീപത്തെ കിണറ്റിൽ ചാടി വീണ്ടും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Read Also : ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു
ഫയർഫോഴ്സെത്തി പുറത്തെടുത്ത യുവാവിനെ വീണ്ടും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മനോനില തെറ്റിയ നിലയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. യുവാവ് ആശുപത്രിയിൽ ബഹളം വെക്കുകയും രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തതോടെ ജനപ്രതിനിധികളും ആശുപത്രി ജീവനക്കാരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്, ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇയാളെ തൃശൂരിലെ മാനസികാശുപത്രിയിലേക്ക് മാറ്റി.
Post Your Comments