Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ജലധാര പമ്പ്‌സെറ്റ് സിൻസ് 1962’ന് തുടക്കം കുറിച്ചു

കൊച്ചി: ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ്‌സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ പൂജ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽവെച്ച് നടന്നു. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രത്തിൽ സാഗർ, ജോണി ആന്റണി, ടി.ജി. രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 19ന് പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ തിരക്കഥ ഒരുക്കുന്നു. കഥ സനു കെ. ചന്ദ്രന്റേതാണ്.

‘ജനങ്ങൾക്കൊപ്പം’: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്‌കൂട്ടർ ഓടിച്ചെത്തി ഹിമന്ത ബിശ്വ ശർമ്മ

ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീത സംവിധാനം – കൈലാസ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു .കെ തോമസ്, എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, ഗാനരചന – മനു മഞ്ജിത്ത്, ഹരിനാരായണൻ, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യൂം – അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, സ്റ്റിൽ – നൗഷാദ് കണ്ണൂർ, കാസ്റ്റിങ് ഡയറക്ടർ – ജോഷി മേടയിൽ, പി.ആർ.ഒ – എ.എസ്. ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, ഡിസൈൻ 24എ.എം.

shortlink

Related Articles

Post Your Comments

Related Articles


Back to top button