
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദ്ദിക് പാണ്ഡ്യ 27 റണ്‍സെടുത്തു. 24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റൈസ് ടോപ്‌ലിയാണ് ഇന്ത്യയെ തകർത്തത്.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 47 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.
ജോണി ബെയര്‍സ്റ്റോ(38) ലിയാം ലിവിംഗ്സ്റ്റണ്‍(33), ഡേവിഡ് വില്ലി(41) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാലു വിക്കറ്റും ഹര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച.
Read Also:- എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ പൈനാപ്പിൾ!
മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. തുടർന്ന്, ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും 9 റണ്‍സെടുത്ത ധവാനും വീണു. അഞ്ച് പന്ത് നേരിട്ട റിഷഭ് പന്തിനെ റണ്ണെടുക്കും മുമ്പെ ബ്രൈഡന്‍ കാഴ്സ് മടക്കി. വിരാട് കോഹ്ലി ഡേവിഡ് വില്ലിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ബട്‌ലര്‍ക്ക് ക്യാച്ച് നൽകി കൂടാരം കയറി. സ്കോര്‍ ഇംഗ്ലണ്ട് 49 ഓവറില്‍ 246/10, ഇന്ത്യ 38.5 ഓവറില്‍ 146/10.
Post Your Comments