
കുന്നംകുളം: ചൊവ്വന്നൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വന്നൂർ സ്വദേശികളായ ഉല്ലാസ്, പുഷ്പ, ശാന്ത, ക്ഷേത്ര ജീവനക്കാരി മല്ലികയമ്മ, റിജു, ജെസൻ, ഓട്ടോ ഡ്രൈവർ ബിജു തുടങ്ങിയവർക്കാണ് കടിയേറ്റത്.
കല്ലഴി ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെയാണ് ഉല്ലാസിനെ തെരുവ് നായ് ആക്രമിച്ചത്.
Read Also : സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
ആക്രമണത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പാടത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് പേ വിഷ ബാധയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം.
Post Your Comments