മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. വ്യാഴാഴ്ച മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും സന്ദർശകരെ അനുവദിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അഭ്യർത്ഥിച്ചു. അതേസമയം, സലാലയിലെ മുഗ്‌സൈൽ ബീച്ച് പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. ഇവിടെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിരവധി പേരെ കാണാതാവുകയും, ഏതാനും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്.
Post Your Comments