ബാലുശേരി: വീട് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന പ്രതി വെട്ടത്ത് പ്രഭാകരനാണ് പൊലീസ് പിടിയിലായത്.
2021 ഡിസംബർ 13-ന് തലയാട് പേര്യ മലയിൽ ചന്തുക്കുട്ടിയുടെ വീട് കത്തിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ പുലർച്ചെ അഞ്ചിന് മലപ്പുറം ജില്ലയിലെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ പെട്ട വെള്ളിമുറ്റം എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ ബാലുശേരി എസ്ഐയും സംഘവും പിടികൂടിയത്.
Read Also : ഷെയറിട്ടുള്ള മദ്യപാനത്തിനിടെ തൃശ്ശൂർ ജില്ലയെ കളിയാക്കി: ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തറുത്തു സുഹൃത്ത്
ബാലുശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. റഫീക്ക്, ജൂണിയർ എസ്ഐ അഫ്സൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശേരി, സിപിഒ മുഹമ്മദ് ജംഷീദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments