KozhikodeNattuvarthaLatest NewsKeralaNews

വീ​ടിന് പെ​ട്രോ​ളൊ​ഴി​ച്ച് തീ​വെ​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ

പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി ന​ട​ന്നി​രു​ന്ന പ്ര​തി​ വെ​ട്ട​ത്ത് പ്ര​ഭാ​ക​ര​നാണ് പൊലീസ് പിടിയിലായത്

ബാ​ലു​ശേ​രി: വീ​ട് പെ​ട്രോ​ളൊ​ഴി​ച്ച് തീ​വെ​ച്ച കേ​സി​ലെ പ്രതി പൊലീസ് പിടിയിൽ. പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി ന​ട​ന്നി​രു​ന്ന പ്ര​തി​ വെ​ട്ട​ത്ത് പ്ര​ഭാ​ക​ര​നാണ് പൊലീസ് പിടിയിലായത്.

2021 ഡി​സം​ബ​ർ 13-ന് ​ത​ല​യാ​ട് പേ​ര്യ മ​ല​യി​ൽ ച​ന്തു​ക്കു​ട്ടി​യു​ടെ വീട് കത്തിച്ച കേസിലാണ് അറസ്റ്റ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ പോ​ത്തു​ക​ല്ല് പൊലീ​സ് സ്റ്റേ​ഷ​നി​ൽ പെ​ട്ട വെ​ള്ളി​മു​റ്റം എ​ന്ന സ്ഥ​ല​ത്ത് നി​ന്നാണ് പ്രതിയെ ബാ​ലു​ശേ​രി എ​സ്ഐ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

Read Also : ഷെയറിട്ടുള്ള മദ്യപാനത്തിനിടെ തൃശ്ശൂർ ജില്ലയെ കളിയാക്കി: ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തറുത്തു സുഹൃത്ത്

ബാ​ലു​ശേ​രി പൊലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​റ​ഫീ​ക്ക്, ജൂ​ണി​യ​ർ എ​സ്ഐ അ​ഫ്സ​ൽ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് പു​തു​ശേ​രി, സി​പി​ഒ മു​ഹ​മ്മ​ദ് ജം​ഷീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button