ആലപ്പുഴ: കുട്ടികള്‍ക്ക് മാലിന്യ സംസ്‌കരണ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കൃഷ്ണപുരം എച്ച്.എച്ച്.വൈ.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന ക്യാമ്പും എക്‌സിബിഷനും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്‍റെയും ഹരിത കര്‍മ്മ സേനയുടേയും നേതൃത്വത്തില്‍ ആരംഭിച്ച സമഗ്ര മാലിന്യ സംസ്‌കരണ കാമ്പയിനിന്‍റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി, അജൈവ മാലിന്യ സംസ്കരണം തുടങ്ങിയവ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുട്ടികളോട് വിശദീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി.
ഗ്രാമപഞ്ചായത്ത് അംഗം ശരത്കുമാര്‍ പാട്ടത്തില്‍, അസിസ്റ്റന്‍റ് സെക്രട്ടറി എസ്. രാജേഷ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ പി. സുബിന്‍, കെ. രാഹുല്‍, ഹരിത സഹായ സ്ഥാപനമായ ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രുതി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ ഷെരീഫ്, ഗോപിക, ഹരിത കര്‍മ്മ സേന പ്രസിഡന്‍റ് ശ്രീദേവി, എം. അന്‍വര്‍ ഷാന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments