
ദുബായ്: ദുബായിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ചരക്ക് കയറ്റിയ ട്രക്കിന് തീപിടിച്ചത്. ദുബായ് സിവിൽ ഡിഫൻസിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ദുബായ് പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
Read Also: വിവിധ തസ്തികളിൽ നിയമനം നടത്താൻ എമിറേറ്റ്‌സ് എയർലൈൻ: മാർച്ചിന് മുൻപ് നടപടികൾ പൂർത്തിയാക്കും
തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.
അതേസമയം, അബുദാബിയിലെ അപ്പാർട്ട്‌മെന്റിലും കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായിരുന്നു. അബുദാബിയിലെ അൽ സഹിയ മേഖലയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.
Post Your Comments