കൊളംബോ: ജനരോഷം ഭയന്ന് ഒടുവില്‍ മാലിദ്വീപിലേക്ക് ചേക്കേറിയ ലങ്കന്‍ പ്രസിഡന്റ് ഗോതബായയുടെ പലായനത്തെ തുടര്‍ന്ന് രാജ്യം വീണ്ടും കലാപ ഭൂമി ആകുന്നു. പ്രക്ഷോഭങ്ങള്‍ മൂര്‍ച്ഛിക്കുമെന്നു വ്യക്തമായ പശ്ചാത്തലത്തില്‍ ആക്ടിംഗ് പ്രസിഡന്റായി തുടരുന്ന റെനില്‍ വിക്രമസിംഗെ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനും അക്രമ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കില്ലെന്ന് സൈന്യം വ്യക്തമാക്കി.
Read Also: ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റഷ്യയാണെന്ന ആരോപണവുമായി സെലന്‍സ്‌കി
മുന്‍ പ്രധാനമന്ത്രിയെ തന്നെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. പൊതുജനങ്ങള്‍ തെരുവുകള്‍ കലാപഭൂമിയാക്കി. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഗോതബായ, റെനിലിനെ ആക്ടിംഗ് പ്രസിഡന്റ് ആയി നിയമിച്ചത്. സ്ഥാനം ലഭിച്ചതിന് പിന്നാലെ അടിയന്താരവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ശമിപ്പിക്കാനായാണ് സേനയോട് ബലപ്രയോഗം നടത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് കരുതുന്നു. രജപക്സെ കുടുംബത്തിന്റെ ക്രൂരതയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നതെന്നും ഇനിയും തങ്ങളെ അനുസരിച്ചാല്‍ ജനവിരുദ്ധത സേന ആയി മാറുമെന്നും സൈന്യം വ്യക്തമാക്കി.
സൈന്യവുമായി നടത്തിയ ചര്‍ച്ചകളില്‍ ആക്ടിംഗ് പ്രസിഡന്റ് പദവി രാജിവെയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടിയ്ക്കും സ്വീകാര്യനായ ഒരാളെ നിയമിച്ചതിന് ശേഷം രാജി സമര്‍പ്പിക്കാമെന്നാണ് റെനിലിന്റെ നിലപാട്. എന്നാല്‍ അടുത്ത പ്രസിഡന്റിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ വോട്ടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഇല്ലാത്തതിനാല്‍ രജപക്സെ കുടുംബം പദവിയില്‍ തുടരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Post Your Comments