ആഴ്ചയുടെ നാലാം ദിവസമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആദ്യം നേട്ടത്തിൽ ആരംഭിച്ചെങ്കിലും പിന്നീട് ഓഹരികൾ നഷ്ടത്തിൽ തുടരുകയായിരുന്നു. സെൻസെക്സ് 98 പോയിന്റ് ഇടിഞ്ഞ് 53,416 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 28 പോയിന്റ് ഇടിഞ്ഞു. ഇതോടെ, നിഫ്റ്റി 15,938 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, ടെക് എം, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, അൾട്രാടെക് സിമന്റ് എന്നീ കമ്പനികളുടെ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്. അതേസമയം, ബാരുൺ ബിവറേജസ്, ഓയിൽ ഇന്ത്യ, കാനറ ബാങ്ക്, മൈൻഡ് ട്രീ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സൺ ഫാർമയുടെ ഓഹരികൾ ബിഎസ്ഇയിൽ 2.55 ശതമാനമാണ് ഉയർന്നത്. കൂടാതെ, ഡോ. റെഡ്ഡീസ്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഉയർന്ന നേട്ടം കൈവരിച്ചു.
Post Your Comments