Latest NewsKeralaNews

വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞുവീണു: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പുരോഹിതൻ മരിച്ചു

തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് പള്ളിയിൽ വിവാഹ കൂദാശ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്.

ഇടുക്കി: വിവാഹ കൂദാശ ചടങ്ങിനിടെ വൈദികൻ കുഴഞ്ഞു വീണ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പുരോഹിതൻ മരണത്തിന് കീഴടങ്ങിയത്. കുമളി തേക്കടി സെന്‍റ് ജോർജ് പള്ളിയിലാണ് സംഭവം. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍ പി ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62) ആണു മരിച്ചത്.

Read Also: സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ആ​റു​പേ​ർ അറസ്റ്റിൽ

തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് വിവാഹ കൂദാശ ആരംഭിച്ചത്. 3.30 ഓടെ വൈദികൻ ആലയത്തിനുള്ളിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ വിവാഹ ചടങ്ങിൽ പങ്കെടുത്തവരുടെ നേതൃത്വത്തിൽ വൈദികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button