![](/wp-content/uploads/2022/06/rahul-gandhi-2-1.jpg)
ന്യൂഡൽഹി: മോദി കള്ളനെന്ന പരാമർശത്തിനെതിരെ ഉള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹർജി തള്ളി. എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്’ എന്നായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നാരോപിച്ച് പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്.
രാഹുലിന്‍റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നുും കോടതി വ്യക്തമാക്കി. സല്‍പ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തൊടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments