ThiruvananthapuramKeralaNattuvarthaLatest NewsNews

കെ.കെ. രമയ്‌ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.കെ. രമയെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം. മണിയുടെ പ്രസംഗം കേട്ടെന്നും അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ വിധവയായതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കെ.കെ. രമയെ മഹതിയെന്നു വിളിച്ചതിലും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും അതിലെന്താണ് തെറ്റായിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.അതേസമയം, പ്രസംഗം വിവാദമായതിന് പിന്നാലെ, വിശദീകരണവുമായി എം.എം. മണി രംഗത്ത് വന്നു. ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തില്‍ തോന്നിയത് പറഞ്ഞതാണെന്നും എം.എം. മണി വ്യക്തമാക്കി.

കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക് പോരിന് അവസാനമായില്ല

നിയമസഭയിലെ പ്രസംഗത്തിനിടയിൽ ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്’ എന്ന് കെ.കെ. രമ നിയസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എം. മണി, കെ.കെ. രമയ്‌ക്കെതിരെ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button