മുംബൈ: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണം ഒരുക്കി മഹാരാഷ്ട്ര. കനത്ത മഴയിലും കുടചൂടി വിമാനത്തിന് സമീപമെത്തിയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുര്‍മുവിനെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ സംസ്ഥാനങ്ങളിലെ ലോകസഭ-നിയമസഭ അംഗങ്ങളെ
നേരിട്ട് കാണാനും വോട്ട് അഭ്യര്‍ത്ഥിക്കാനുമാണ് ദ്രൗപതി മുര്‍മു യാത്ര നടത്തുന്നത്.
Read Also: ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍
മഹാരാഷ്ട്ര, ഗോത്രമേഖലയ്ക്ക് എന്നും വലിയ ബഹുമാനവും അംഗീകാരവും നല്‍കിയ നാടാണ്. കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കാനൊരുങ്ങുന്ന ബിജെപി-ശിവസേനാ സഖ്യത്തിന് ദ്രൗപതി മുര്‍മുവിന്റെ ഈ അവസരത്തിലെ സന്ദര്‍ശനം ഏറെ ഊര്‍ജ്ജം പകരുന്ന ഒന്നാണ്’, ഫ്ഡാനാവിസ് പറഞ്ഞു. മുര്‍മുവിനെ സ്വീകരിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചു.
മഹാരാഷ്ട്രയിലെ ഉദ്ധവ് പക്ഷ എംപിമാരും മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തീരുമാനം സഖ്യമര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. അതുകൊണ്ടു തന്നെ മുര്‍മുവിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.
Post Your Comments