News

കൊന്നിട്ടും തീരാത്ത പക: എം.എം. മണിയ്ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് കെ.കെ. രമ

തിരുവനന്തപുരം: നിയമസഭയിൽ എം.എം.മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിനു മറുപടിയുമായി കെ.കെ. രമ രംഗത്ത്. മണിയ്ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്നും കൊന്നിട്ടും തീരാത്ത പകയാണെന്നും കെ.കെ. രമ പറഞ്ഞു.’ ഇത് ഖേദകരമാണ്. പരാമര്‍ശം തെറ്റായിപ്പോയെന്ന് സ്പീക്കറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞില്ല’ കെ.കെ. രമ വ്യക്തമാക്കി.

നിയമസഭയിൽ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് എം.എം. മണി, കെ.കെ. രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽ.ഡി.എഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല,’ എം.എം. മണി പറഞ്ഞു.

കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക് പോരിന് അവസാനമായില്ല

അതേസമയം, എം.എം. മണിയുടെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേമാണ് ഉയർന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ എം.എം.മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ രംഗത്തെത്തി. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ, മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എം.എം. മണിയുടെ പ്രസംഗം കേട്ടെന്നും അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button