സൂററ്റ്: ട്രെയിൻ ക്യാൻസലായതിനാൽ വിദ്യാർത്ഥിയ്ക്ക് കാർ ഏർപ്പാടാക്കി നൽകി ഇന്ത്യൻ റെയിൽവേ. ഗുജറാത്തിലെ ഏകത നഗർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഏകത നഗറിൽ നിന്നും വഡോദരയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തതായിരുന്നു എൻജിനീയറിങ് വിദ്യാർഥിയായ സത്യം ഗധ്വി. മദ്രാസ് ഐഐടിയിലാണ് ഇയാൾ പഠിക്കുന്നത്. എന്നാൽ, കനത്ത മഴ മൂലം വഴിയിലെ റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങി. ഇതോടെ, ഈ വഴിക്കുള്ള ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദ് ചെയ്തു.
വഴിയിൽ കുടുങ്ങിയ സത്യം ഗധ്വിയ്‌ക്ക് കോളേജിൽ എത്തിച്ചേരേണ്ടത് അത്യാവശ്യമായിരുന്നു. വിദ്യാർത്ഥിയുടെ അവസ്ഥ മനസ്സിലാക്കിയതോടെ റെയിൽവേ അധികൃതർ, കാർ ഏർപ്പാടാക്കി നൽകുകയായിരുന്നു. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള യാത്രയുടെ ചിലവ് ഇന്ത്യൻ റെയിൽവേ തന്നെയാണ് വഹിച്ചത്. തങ്ങളുടെ യാത്രക്കാർക്ക് റെയിൽവേ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഈ സംഭവത്തോടെ തനിക്ക് മനസ്സിലായത് എന്ന് വിദ്യാർത്ഥി പറയുന്നു.
Post Your Comments