കാബൂള്‍: മകള്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രശസ്ത അഫ്ഗാനിസ്ഥാൻ വംശജനായ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി. ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന എ തൗസൻഡ് സ്‌പ്ലെൻഡിഡ് സൺസ്, ദി കൈറ്റ് റണ്ണർ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് ആണ് അദ്ദേഹം.
തന്റെ മകളെ ഓർത്ത് ഇതിനു മുൻപ് താൻ ഇത്രയും അഭിമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മകൾ ഹാരിസ് ധീരതയെക്കുറിച്ചും സത്യത്തെക്കുറിച്ചും തന്റെ കുടുംബത്തെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹാരിസ് എന്ന വ്യക്തിയെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ അഭിമാനിക്കുന്നുവെന്നും സന്തുഷ്ടനാണെന്നും ഖാലിദ് കുറിച്ചു. ജീവിക്കുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് പഠിപ്പിച്ചത് ഹാരിസാണെന്നും ഖാലിദ് പറഞ്ഞു. ഈ പ്രക്രിയ അവൾക്ക് വേദനാജനകമായിരുന്നെന്നും എന്നാൽ, അവൾ ശക്തയും നിർഭയയുമാണെന്ന് ഖാലിദ് ഹുസൈനി പറഞ്ഞു.
Also Read:എല്ലുകളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക!
‘ഇന്നലെ, എന്റെ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറായി മാറി. ഒരു പിതാവെന്ന നിലയില്‍ അത്രയേറെ അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ല. അവൾ ഞങ്ങളുടെ കുടുംബത്തെ ധീരതയെക്കുറിച്ചും സത്യത്തെക്കുറിച്ചും വളരെയധികം പഠിപ്പിച്ചു. ഈ പ്രക്രിയ അവൾക്ക് വേദനാജനകമായിരുന്നുവെന്ന് എനിക്കറിയാം. വളരെ പ്രയാസം നിറഞ്ഞ പല സമയങ്ങളെയും അവള്‍ തരണം ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. പരിവര്‍ത്തനം ഏറെ പ്രയാസമുള്ളതാണ്, മാനസികമായും ശാരീരികമായും സാമൂഹികമായും വൈകാരികമായും പ്രയാസമുള്ളതാണ്. ഭയവും വിഷാദവും അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയിട്ടുണ്ടാകാം. ഓരോ ദിവസും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവള്‍ക്ക് ദുഖമുണ്ടായിരുന്നു’, ഹുസൈനി ട്വിറ്ററിൽ കുറിച്ചു.
1965-ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് ഹുസൈനി ജനിച്ചത്. ബയോളജിയിൽ ബിരുദവും മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്. ഒരു ഡോക്ടറായി അദ്ദേഹം 1996 നും 2004 നും ഇടയിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2001-ൽ അദ്ദേഹം തന്റെ ആദ്യ നോവൽ ദി കൈറ്റ് റണ്ണർ എഴുതി — അത് വിജയമായി. അദ്ദേഹത്തിന്റെ മറ്റ് രണ്ട് പുസ്തകങ്ങൾ — ആയിരം സ്പ്ലെൻഡിഡ് സൺസ്, ആൻഡ് ദി മൗണ്ടൻസ് എക്കോഡ് എന്നിവയാണ്. ലോകമെമ്പാടും അദ്ദേഹം 40 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. നിലവിൽ ഭാര്യയോടും രണ്ട് കുട്ടികൾക്കുമൊപ്പം അമേരിക്കയിൽ ആണ് അദ്ദേഹം താമസിക്കുന്നത്.
Yesterday, my daughter Haris came out as transgender.
I’ve never been prouder of her. She has taught our family so much about bravery and truth.
I know this process was painful for her. She is sober to the cruelty trans people are subjected to. But she is strong and undaunted. pic.twitter.com/c3qNT1Lndw
— Khaled Hosseini (@khaledhosseini) July 13, 2022
Post Your Comments