ഡല്‍ഹി: ദേശീയ പാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത് എത്തി. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെയെന്ന് വി. മുരളീധരന് ചോദിച്ചു.
Read Also: അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് മോഷണം: വീട്ടമ്മയുടെ മൂന്ന് പവന്റെ മാല കവർന്നു
‘കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകള്‍ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കൂളിമാട് പാലം തകര്‍ന്നതിന് അവിടെ സിമന്റ് കുഴച്ച ആളുകള്‍ക്കെതിരെ നടപടിയെടുത്തിട്ട് രക്ഷപ്പെടുത്തേണ്ടവരെ ഒക്കെ രക്ഷപ്പെടുത്തിയ ഒരു വകുപ്പിന്റെ മന്ത്രിയാണ് ഞങ്ങള്‍ക്ക് ഉപദേശം തരുന്നത്. ഇതിന്റെയൊക്കെ ജാള്യത മാറ്റാന്‍ വേണ്ടി ദേശീയ പാതയുടെയും കേന്ദ്രസര്‍ക്കാരിന്റേയും മെക്കിട്ട് കയറാമെന്നാണ് മന്ത്രി വിചാരിക്കുന്നത് എങ്കില്‍ അതിലൂടെ പിഡബ്ല്യുഡി റോഡുകളുടെ അവസ്ഥ ജനങ്ങള്‍ മറക്കില്ല’, വി.മുരളീധരന് പറഞ്ഞു.
‘മന്ത്രി ഇടയ്ക്കൊക്കെ പിഡബ്ല്യുഡി റോഡുകള്‍ വഴി യാത്ര ചെയ്യണം. അങ്ങനെ ചെയ്താല്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതി എന്താണെന്ന് അറിയാം. സാധാരണക്കാര്‍ ഏത് സാഹചര്യത്തിലൂടെയാണ് പിഡബ്ല്യുഡി റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്ന് മന്ത്രിക്ക് അപ്പോള്‍ മനസിലാകും. ദേശീയ പാതയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിഹരിക്കും. അതിന് സ്വന്തം കഴിവുകേട് മറച്ചുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാമെന്ന് ചാരിക്കരുത്’, വി. മുരളീധരന് പറഞ്ഞു.
രാവിലെ നിയമസഭയിലാണ് ദേശീയ പാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിമാരെ പഴിചാരി സംസാരിച്ചത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെക്കാള്‍ കുഴി ദേശീയ പാതയില്‍ ഉണ്ട്. വിഷയം ശ്രദ്ധയില്‍പെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്നായിരുന്നു റിയാസിന്റെ വാക്കുകള്‍.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെയും റിയാസ് വിമര്‍ശിച്ചിരുന്നു. ഇപ്പോ ഒരുപാട് കേന്ദ്രമന്ത്രിമാര്‍ നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. നല്ല കാര്യമാണ്. ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ സന്ദര്‍ശിച്ച് ഫോട്ടോ എടുത്ത് മടങ്ങുകയാണ്. അത്തരം കേന്ദ്രമന്ത്രിമാരും ദേശീയ പാതാ അതോറിറ്റിക്ക് കീഴിലുളള റോഡുകളുടെ കുഴി എണ്ണാനും കുഴി അടയ്ക്കാനും ഒന്ന് ശ്രദ്ധിക്കുന്നത് കൂടി നന്നാകുമെന്നും റിയാസ് പറഞ്ഞിരുന്നു.
Post Your Comments